Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Literary Struggle

Alappuzha

ല​ഹ​രി​ക്കെ​തി​രേ അ​ക്ഷ​ര​പ്പോ​രാ​ട്ടം; കൂ​ട്ടു​കാ​രി​ക്കു ത​പാ​ലി​ൽ ക​ത്ത​യ​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍

എ​ട​ത്വ: ല​ഹ​രി​ക്കെ​തി​രാ​യ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൂ​ട്ടു​കാ​രി​ക്കൊ​രു ക​ത്ത​യ​ച്ച് എ​ട​ത്വ സെ​ന്‍റ് മേ​രീ​സ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍. പ്രോ​ജ​ക്റ്റ് പ്രി​ഡേ​റ്റ​ര്‍ പ​ദ്ധ​തി ഒ​ന്നാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ല​ഹ​രി​യു​ടെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് സ​ന്ദേ​ശ​മെ​ത്തി​ക്കു​ന്ന​തി​നാ​യി, സ്‌​കൂ​ളി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളും കൂ​ട്ടു​കാ​ര്‍​ക്കാ​യി എ​ഴു​തി​യ ക​ത്തു​ക​ള്‍ വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ളും അ​ധ്യാ​പ​ക​രും ചേ​ര്‍​ന്ന് എ​ട​ത്വ പോ​സ്റ്റ് ഓ​ഫീ​സി​ലെ​ത്തി ത​പാ​ലി​ല്‍ അ​യ​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് പ്രി​യ ഫി​ലി​പ്പ്, എ​ട​ത്വ പോ​സ്റ്റ് മാ​സ്റ്റ​ര്‍ സ​തീ​ഷ്, പോ​സ്റ്റ് വു​മ​ണ്‍ വി​നീ​ത, പ്രോ​ജ​ക്റ്റ് ക​ണ്‍​വീ​ന​ര്‍ നി​ധി​ന്‍ ജോ​സ് ആ​ന്‍റ​ണി, സ​ജീ​വ് കെ. ​തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ല​ഹ​രി​മു​ക്ത സ​മൂ​ഹം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ, വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​വും ബോ​ധ​വു​മു​ണ​ര്‍​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ്രോ​ജ​ക്റ്റ് പ്രി​ഡേ​റ്റ​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തു​ട​ര്‍​ന്നും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

Latest News

Corehub Up